ജയ്പൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും സർക്കാർ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഏപ്രിൽ 16 മുതൽ 30 വരെവൈകുന്നേരം 6 മുതൽ 6 വരെയാണ് കർഫ്യു. വിവാഹങ്ങൾക്ക് പരമാവധി 50 പേർക്കും ശവസംസ്കാര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം. എല്ലാ രാഷ്ട്രീയ, സാമൂഹിക, മത സമ്മേളനങ്ങളും മെയ് 31 വരെ നിരോധിച്ചിട്ടുണ്ട്.
രാജസ്ഥാനിൽ രാത്രി കർഫ്യൂ
വിവാഹങ്ങൾക്ക് പരമാവധി 50 പേർക്കും ശവസംസ്കാര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം. എല്ലാ രാഷ്ട്രീയ, സാമൂഹിക, മത സമ്മേളനങ്ങളും മെയ് 31 വരെ നിരോധിച്ചിട്ടുണ്ട്.
10, 12 ക്ലാസ് പരീക്ഷകൾ മാറ്റിവയ്ക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. റെസ്റ്റോറന്റുകളും കഫേകളും 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുവദിക്കും. ജിമ്മുകളും നീന്തൽക്കുളങ്ങളും ഈ മാസം അവസാനം വരെ അടച്ചിടും. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ ആർടി-പിസിആർ റിപ്പോർട്ട് നൽകേണ്ടതുണ്ട്. മാസ്ക്, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ പിന്തുടരാനും സർക്കാർ ആളുകളോട് ആവശ്യപ്പെട്ടു.
രാജസ്ഥാൻ 5,528 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 28 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ കൊവിഡ് മരണസംഖ്യ 2,979 ആയി ഉയർന്നു.