ലഖ്‌നൗ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വാരണാസിയിലെ മൂന്ന് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കി ജില്ലാ ഭരണകൂടം. വിശ്വനാഥ ക്ഷേത്രം, സങ്കടമോചൻ ക്ഷേത്രം, അന്നപൂർണ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ പ്രവേശിക്കാനാണ് ആർടി-പിസിആർ റിപ്പോർട്ട് നിർബന്ധമാക്കിയിരിക്കുന്നത്. 24 മണിക്കൂറിൽ ഉത്തർപ്രദേശിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17,963 ആണ്.
വാരണാസിയിലെ ക്ഷേത്രങ്ങളിൽ ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ട് നിർബന്ധം - Negative RT-PCR report mandatory
വിശ്വനാഥ ക്ഷേത്രം, സങ്കടമോചൻ ക്ഷേത്രം, അന്നപൂർണ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ പ്രവേശിക്കാനാണ് ആർടി-പിസിആർ റിപ്പോർട്ട് നിർബന്ധമാക്കിയിരിക്കുന്നത്
വാരണാസിയിലെ ക്ഷേത്രങ്ങളിൽ ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ട് നിർബന്ധം
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ ആദ്യമായി രണ്ട് ലക്ഷം കവിഞ്ഞു. ഇന്ന് രേഖപ്പെടുത്തിയത് 2,00739 കേസുകളാണ്. 24 മണിക്കൂറിനിടെ 1038 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 82.04 ശതമാനവും കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഛത്തീസ്‌ഗഢ്, കർണാടക, എന്നിവയുൾപ്പെടെ പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ്.