ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 19 കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇന്ന് രാവിലെ ഏഴ് മണി വരെ താൽക്കാലിക റിപ്പോർട്ട് അനുസരിച്ച് 27,53,883 സെഷനുകളിലായി 19,18,79,503 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. ഇതിൽ ആദ്യത്തെ ഡോസ് സ്വീകരിച്ച 97,24,339 ആരോഗ്യ പ്രവർത്തകരും രണ്ടാമത്തെ ഡോസ് സ്വീകരിച്ച 66,80,968 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും. കൂടാതെ ആദ്യത്തെ ഡോസ് സ്വീകരിച്ച 1,47,91,600 മുന്നണി പോരാളികളും രണ്ടാമത്തെ ഡോസ് സ്വീകരിച്ച 82,85,253 മുന്നണി പോരാളികളും റിപ്പോർട്ടിൽ ഉൾപ്പെടും.
മെയ് ഒന്ന് മുതൽ ആരംഭിച്ച 18നും 45നും ഇടയിലുള്ള ജനങ്ങൾക്കുള്ള വാക്സിൻ വിതരണത്തിൽ ഇതുവരെ 86,04,498 പേർ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. 45നും 60നും ഇടയിലുള്ള 5,98,35,256 പേർ ഇതുവരെ ആദ്യ ഡോസും 45നും 60നും ഇടയിലുള്ള 95,80,860 പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചു. കൂടാതെ,60 വയസിനു മുകളിൽ പ്രായമുള്ള 5,62,45,627 ജനങ്ങൾ ഇതുവരെ ആദ്യ ഡോസ് സ്വീകരിച്ചു. 60 വയസ്സിനു മുകളിൽ പ്രായമുള്ള 1,81,31,102 ജനങ്ങൾ രണ്ടാമത്തെ ഡോസും സ്വീകരിച്ചു.
രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത മൊത്തം ഡോസിന്‍റെ 66.32 ശതമാനവും പത്ത് സംസ്ഥാനങ്ങിലാണ്. ആന്ധ്രാപ്രദേശ്, കേരളം, ബിഹാർ, മധ്യപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് 66.32 ശതമാനവും വികരണം ചെയ്തത്.