ന്യൂഡൽഹി:ഡൽഹിയിൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വിവാഹ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. പരമാവധി 100 പേരെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങുകൾ നടത്തണമെന്നാണ് നിർദേശം. നേരത്തെ 200 പേർക്ക് വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നു. മരണാനന്തര ചടങ്ങുകൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകളിൽ 50ൽ കൂടുതൽ ആളുകൾ ഒത്തുകൂടാൻ പാടില്ലെന്നും ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രസ്‌താവനയിൽ പറയുന്നു.
ഡൽഹിയിൽ വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് നിയന്ത്രണം - ആരോഗ്യ മന്ത്രാലയം
ഉത്തരവുകൾ ഏപ്രിൽ 30 വരെ പ്രാബല്യത്തിൽ തുടരും. വിവാഹത്തിന് പരമാവധി 100 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 50 പേർക്കും പങ്കെടുക്കാനാണ് അനുമതി
ഡൽഹിയിൽ വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് നിയന്ത്രണം
കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഉത്തരവുകൾ ഏപ്രിൽ 30 വരെ പ്രാബല്യത്തിൽ തുടരും. അതേസമയം ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,558 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 6,55,834 ആയി. 6,38,212 പേർ ഇതുവരെ രോഗമുക്തി നേടി. നിലവിൽ 6,625 പേർ ചികിത്സയിലാണ്.