ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പൊതുസ്ഥലങ്ങളിലെ തിരക്ക് കുറയ്‌ക്കുന്നതിനായി ശനി, ഞായർ ദിനങ്ങളിൽ മാളുകൾ, സ്‌പാകൾ, ഓഡിറ്റോറിയങ്ങൾ, ജിമ്മുകൾ എന്നിവ അടച്ചിടും. അതേസമയം അവശ്യ സേവനങ്ങൾക്കായി കർഫ്യൂ പാസുകൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
കൊവിഡ്-19 : ഡല്‍ഹിയില്‍ വാരാന്ത്യങ്ങളിൽ കർഫ്യൂ - lockdown
ശനി, ഞായർ ദിനങ്ങളിൽ മാളുകൾ, സ്‌പാകൾ, ഓഡിറ്റോറിയങ്ങൾ, ജിമ്മുകൾ എന്നിവ അടച്ചുപൂട്ടാൻ നിർദേശം.
റസ്റ്റോറന്‍റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. എന്നാൽ ഹോം ഡെലിവറി അനുവദിക്കും. തിയറ്ററുകളിൽ 30% ആളുകൾക്ക് മാത്രമേ പ്രവേശനാനുമതി ഉള്ളൂ. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഡൽഹിയിൽ ആശുപത്രികൾക്ക് ക്ഷാമമില്ലെന്നും വേണ്ടത്ര മരുന്നുകളുടെ വിതരണം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിൽ 17,282പേർക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. ഇതോടെ 50,736 ആക്‌ടിവ് കേസുകളുൾപ്പെടെ ആകെ രോഗികളുടെ എണ്ണം 7,67,438 ആയി. 104 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണം 11,540 ആയി ഉയർന്നു. 9,952 പേർക്ക് രോഗം ഭേദമായി. ആകെ രോഗം ഭേദമായവർ 7,05,162 പേരാണ്. തലസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 15.92% ആയി ഉയർന്നു.