ഗാങ്ടോക്ക് :നിലവിലെ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടിയതായി സിക്കിം സർക്കാർ. കൊവിഡ് കേസുകളുടെ വര്‍ധനവ് കണക്കിലെടുത്താണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. ഉന്നതതല യോഗത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ധാരണയായത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും,റേഷന്‍, പച്ചക്കറി, പെട്രോള്‍ പമ്പുകളും അനുവദിക്കും. എന്നാല്‍ രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് മണി മാത്രമേ ഇവ അനുവദിക്കൂ.
കൊവിഡ് വ്യാപനം : സിക്കിമില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി - സിക്കിം
കൊവിഡ് കേസുകളുടെ വര്‍ധനവ് കണക്കിലെടുത്താണ് ലോക്ക് ഡൗണ്‍ നീട്ടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഉന്നതതല യോഗം ചേര്‍ന്ന ശേഷമാണ് ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ധാരണയായത്.
കൊവിഡ് വ്യാപനം; സിക്കിമില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി
Read Also………………തമിഴ്നാട്ടിലും ലോക്ക്ഡൗണ്‍ നീട്ടി; കര്‍ശന നിയന്ത്രണങ്ങള്‍
ആളുകളുടെ ഒത്തുചേരലിനുള്ള നിയന്ത്രണങ്ങള്‍ തുടരും. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ പറയുന്നത് അനുസരിക്കണമെന്നും മുഖ്യമന്ത്രി പ്രേം സിങ് തമാങ് ജനങ്ങളോട് അഭ്യർത്ഥിച്ചു. അതേസമയം സിക്കിമിലും, കൊവിഡിന് ശേഷമുള്ള ബ്ലാക്ക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.