ന്യൂഡൽഹി:കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് ലോക്ക്‌ഡൗൺ മെയ് 24 വരെ നീട്ടിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഏപ്രിൽ 19 മുതൽ നിലവിൽ ലോക്ക്‌ഡൗൺ നിലനിൽക്കുകയാണ്. ഡൽഹി വേഗത്തിൽ സുഖം പ്രാപിക്കുകയാണെന്നും കേസുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതേ നില തുടരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ലോക്ക്‌ഡൗൺ ഒരാഴ്‌ചത്തേയ്‌ക്ക് നീട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡല്‍ഹിയില്‍ ലോക്ക്‌ഡൗൺ മെയ് 24 വരെ നീട്ടി - കൊവിഡ്
കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ ഇതേ നില തുടരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ലോക്ക്‌ഡൗൺ ഒരാഴ്‌ചത്തേയ്‌ക്ക് നീട്ടിയത്.
Also Read:രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ് ; വീണ്ടും നാലായിരം കടന്ന് മരണം
കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസ് നിരക്കും പോസിറ്റിവിറ്റി നിരക്കും കുറഞ്ഞുവരികയാണ്. ശനിയാഴ്‌ച 6,430 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് കേസുകളുടെ എണ്ണം 10000 ത്തിൽ താഴെ രേഖപ്പെടുത്തുന്നത്. ശനിയാഴ്‌ച മാത്രം 66,295 സജീവകേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. പോസിറ്റിവിറ്റി നിരക്ക് 11.32 ശതമാനമായി കുറഞ്ഞു. ഡൽഹിയിൽ മരിച്ചവരുടെ എണ്ണം ഇപ്പോൾ 21,244 ആയി. മരണനിരക്ക് 1.53 ശതമാനമാണ്.