ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 45,903പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 490കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 85,53,657പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഇതുവരെ 1,26,611പേര്‍ മരിച്ചു. രോഗമുക്തി നിരക്ക് 92.56ശതമാനത്തില്‍ എത്തി. മരണ നിരക്ക് 1.48ശതമാനമായി തുടരുന്നു.
രാജ്യത്ത് 24 മണിക്കൂറിനിടെ 45,903 കൊവിഡ് ബാധിതര്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 7745 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ്.
ഇന്നലെ മാത്രം രോഗമുക്തി നേടിയത് 48,405പേരാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗമുക്തരുടെ എണ്ണം അരലക്ഷത്തില്‍ താഴെ പോകുന്നത്. 79,17,373പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകള്‍ എട്ട് ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 7745പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ്. മഹാരാഷ്ട്ര, കേരളം സംസ്ഥാനങ്ങളില്‍ കേസുകള്‍ 5000ത്തിന് മുകളില്‍ പോയി. മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി. ബംഗാളില്‍ 3920, ഉത്തര്‍പ്രദേശില്‍ 2247പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.