ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,55,986 ആയി. രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചതാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതേസമയം 21 സംസ്ഥാനങ്ങളില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ആയിരത്തിന് താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ 21 സംസ്ഥാനങ്ങളില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് 21 സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ; മുന്നില്‍ മഹാരാഷ്ട്രയും കേരളവും - india covid status
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 8,702 കേസുകളും കേരളയില്‍ 3,677 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തു.
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മഹാരാഷ്ട്രയും കേരളവുമാണ് മുന്നില്‍. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 8,702 കേസുകളും കേരളയില്‍ 3,677 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്താകെ ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1.34 കോടി കടന്നു. 66,21,418 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍റെ ആദ്യ ഡോസും 20,32,99 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ടാം ഡോസും 48,18,231 മുന്‍നിര പോരാളികള്‍ക്ക് ആദ്യ ഡോസും നല്‍കി. ഫെബ്രുവരി രണ്ടിനാണ് മുന്‍നിര പോരാളികള്‍ക്കുള്ള കുത്തിവെപ്പ് ആരംഭിച്ചത്. ആദ്യ ഡോസെടുത്ത് 28 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് രണ്ടാം ഡോസ് നല്‍കുന്നത്.
രാജ്യത്ത് 1,07,50,680 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 4,652 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ 3,744 പേര്‍ക്കും തമിഴ്‌നാട്ടില്‍ 947 പേര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായി. രോഗം ഭേദമായവരുടെയും ചികത്സയിലുള്ളവരുടെയും എണ്ണങ്ങള്‍ തമ്മിലുള്ള വ്യത്യാസം വര്‍ധിച്ചുവരുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് 16,577 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂരിനിടെ 120 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയില്‍ 56 മരണവും കേരളത്തില്‍ 14 മരണങ്ങളും പഞ്ചാബില്‍ 13 മരണവും റിപ്പോര്‍ട്ട് ചെയ്‌തു.