ബെംഗളൂരു:കർണാടകയിൽ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിൽ 29,744 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 201 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13,68,945 ഉം മരണസംഖ്യ 14,627 ആയും ഉയർന്നു.
കർണാടകയിൽ 29,744 പേർക്ക് കൂടി കൊവിഡ് - Karnataka corona updates
ആകെ സ്ഥിരീകരിച്ച കേസുകളിൽ 16,545ഉം ബെംഗളൂരു നഗരത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
കർണാടകയിൽ 29,744 പേർക്ക് കൂടി കൊവിഡ്
ആകെ സ്ഥിരീകരിച്ച കേസുകളിൽ 16,545ഉം ബെംഗളൂരു നഗരത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 10,663 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് കൊവിഡ് മുക്തരായത്. ഇതോടെ 10,73,257 പേര്‍ക്ക് ഭേദമായി.
1,92,669 സജീവ കൊവിഡ് രോഗികളാണ് നിലവിൽ കർണാടകയിൽ ചികിത്സയിലുള്ളത്. 1,66,407 സാമ്പിളുകളാണ് സംസ്ഥാനത്ത് 24 മണിക്കൂറിൽ പരിശോധിച്ചത്.