ബെംഗളുരു:കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചവർക്കെതിരെ ലാത്തിചാർജ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി കർണാടക ഹൈക്കോടതി തള്ളി. ഹർജി സമർപ്പിച്ച അഭിഭാഷകനെതിരെ കോടതി 1000 രൂപ പിഴ ഈടാക്കി.
ലാത്തി ചാര്‍ജിനെതിരെ കോടതിയെ സമീപിച്ചു, പരാതിക്കാരന് 1000 രൂപ പിഴയിട്ട് കോടതി - Karnataka HC latest news
കൊവിഡ് മാനദണ്ഡ ലംഘനത്തിന് എതിരെയാണ് പൊലീസ് വീശിയത്. ഹരജിക്കാരനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി
കൊവിഡ് ബാധിച്ച് എത്ര പൊലീസ് ഉദ്യോഗസ്ഥർ മരിച്ചുവെന്ന് താങ്കൾക്കറിയുമോ? പൊലീസ് കൗതുകത്തിന് വേണ്ടിയല്ല ലാത്തിച്ചാർജ് ചെയ്യുന്നത്. ഭക്ഷണവും വെള്ളവുമില്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ലോകത്താകമാനമുള്ളവർ കൊവിഡ് ബാധയെ തുടർന്ന് കഷ്‌ടപ്പെടുകയാണെന്നും ആളുകളെ വീടുകളിൽ ഇരുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും കോടതി നിരീക്ഷിച്ചു.
ALSO READ: കൊവിഡ് നിയമ ലംഘനം; 94 പേരെ അറസ്റ്റ് ചെയ്‌തു