ബെംഗളൂരു: കർണാടകയിൽ 25,311 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 57,333 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 529 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.28 ശതമാനമാണ്. മരണനിരക്ക് 2.09 ശതമാനം. ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്‌തത് ബെംഗളൂരുവിലാണ്.ഇവിടെ 5,701 പേർക്കാണ് കൊവിഡ്.
കർണാടകയിൽ 25,311 പേർക്ക് കൂടി കൊവിഡ് ; 57,333 പേർക്ക് രോഗമുക്തി
24 മണിക്കൂറിനിടെ കർണാടകയിൽ 529 മരണം. കൂടുതൽ രോഗബാധ ബെംഗളൂരുവില്‍. ഇവിടെ രോഗം സ്ഥിരീകരിച്ചത് 5,701 പേർക്ക്.
Read more: സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണ നിരക്ക്
സംസ്ഥാനത്തെ ആകെ മരണം 25811 ആയി. നിലവിൽ 4,40,435 പേർ ചികിത്സയിലാണ്. ആകെ 19,83,948 പേർ കൊവിഡ് മുക്തി നേടി. ബെല്ലാരി (19), ബെംഗളൂരു റൂറൽ (18), ബെലഗാവി (17), ശിവമോഗ (16), ധാർവാഡ് (15) എന്നിങ്ങനെയാണ് നഗര പ്രദേശങ്ങളിലെ ഇന്നത്തെ മരണനിരക്ക്. അതേസമയം മൈസുരുവിൽ 2,680 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 2,88,16,043 സാമ്പിളുകൾ പരിശോധിച്ചു. 24 മണിക്കൂറിനിടെ 1,08,723 സാമ്പിളുകളാണ് പരിശോധിച്ചത്.