ടോക്കിയോ: കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗത്തില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യയ്ക്ക് 300 ഓക്സിജൻ ജനറേറ്ററുകളും വെന്റിലേറ്ററുകളും നൽകുമെന്ന് ഇന്ത്യയിലെ ജപ്പാനീസ് അംബാസഡർ സതോഷി സുസുക്കി.
ഇന്ത്യയ്ക്ക് ഓക്സിജൻ ജനറേറ്ററുകളും വെന്റിലേറ്ററുകളും നല്‍കുമെന്ന് ജപ്പാന്‍ - ventilators
300 ഓക്സിജൻ ജനറേറ്ററുകളും 300 വെന്റിലേറ്ററുകളും നൽകുന്നതിനുള്ള നടപടിക്രമങ്ങള്‍ ഞങ്ങള്‍ ആരംഭിച്ചു. അംബാസഡർ സതോഷി സുസുക്കി ട്വീറ്റ് ചെയ്തു.
ഇന്ത്യയ്ക്ക് ഓക്സിജൻ ജനറേറ്ററുകളും വെന്റിലേറ്ററുകളും നല്‍കുമെന്ന് ജപ്പാന്‍
ജപ്പാൻ ഇന്ത്യയുടെ ഏറ്റവും വലിയ ആവശ്യങ്ങളുടെ കൂടെ നിൽക്കുന്നു. 300 ഓക്സിജൻ ജനറേറ്ററുകളും 300 വെന്റിലേറ്ററുകളും നൽകുന്നതിനുള്ള നടപടിക്രമങ്ങള്‍ ഞങ്ങള്‍ ആരംഭിച്ചു. അംബാസഡർ സതോഷി സുസുക്കി ട്വീറ്റ് ചെയ്തു. അന്താരാഷ്ട്ര സഹകരണത്തിൽ ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയാണെന്നും പല ആവശ്യങ്ങൾക്കും അവര്‍ പ്രതികരിക്കാറുണ്ടെന്നും ഇതേക്കുറിച്ച് മാധ്യമങ്ങളോടു സംസാരിക്കവെ വിദേശകാര്യ സെക്രട്ടറി ഹർഷ് ഷ്രിംഗ്ല പറഞ്ഞു.