കേരളം

kerala

ETV Bharat / bharat

ജമ്മുവിൽ ഡെൽറ്റ പ്ലസ്‌ വകഭേദം കണ്ടെത്തി - ഡെൽറ്റ പ്ലസ്‌ വകഭേദം

ഡെല്‍റ്റ പ്ലസ് വകഭേദം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു

Jammu reports first case of Delta Plus Variant  Delta Plus Variant  Delta Plus Variant in Jammu  Jammu reports first case of Covid Delta Plus Variant  ജമ്മുവിൽ ഡെൽറ്റ പ്ലസ്‌ വകഭേദം  ഡെൽറ്റ പ്ലസ്‌ വകഭേദം  ഡെൽറ്റ പ്ലസ്‌ വകഭേദം കണ്ടെത്തി
ജമ്മുവിൽ ഡെൽറ്റ പ്ലസ്‌ വകഭേദം കണ്ടെത്തി

By

Published : Jun 24, 2021, 9:00 AM IST

ജമ്മു: ജമ്മുവിൽ ആദ്യത്തെ ഡെൽറ്റ പ്ലസ്‌ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്‌. ജമ്മു കശ്മീരിലെ കത്ര പ്രദേശത്ത് നിന്നാണ്‌ സാമ്പിളുകൾ ശേഖരിച്ചത്‌. സാമ്പിൾ ശേഖരിച്ച് നാഷണൽ സെൻട്രൽ ഫോർ ഡിസീസ് കൺട്രോളിലേക്ക് (എൻസിഡിസി) ജനിതക പരിശോധനയ്‌ക്കായി അയച്ചതായി ജമ്മുവിലെ ഗവൺമെന്‍റ്‌ മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

read more:രാജ്യത്ത് 40 പേരില്‍ കൊവിഡിന്‍റെ ഡെല്‍റ്റ പ്ലസ് വകഭേദം

രാജ്യത്ത്‌ ആശങ്ക ഉയര്‍ത്തി 40ലധികം പുതിയ ഡെല്‍റ്റ പ്ലസ് വകേഭദം കണ്ടെത്തിയിട്ടുണ്ട്‌. ആശങ്കയുടെ വകഭേദമെന്നാണ് സര്‍ക്കാര്‍ ഇതിനെ വിശേഷപ്പിച്ചിരിക്കുന്നത്. ഡെല്‍റ്റ പ്ലസ് വകഭേദം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിന്‍റെ പരിവര്‍ത്തന രൂപം ഈ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മഹാരാഷ്ട്രയില്‍ 21, മധ്യപ്രദേശില്‍ ആറ്, കേരളത്തിലും തമിഴ്‌നാട്ടിലും മൂന്ന് വീതം കര്‍ണാടകയില്‍ രണ്ട്, പഞ്ചാബ്, ആന്ധ്രപ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ABOUT THE AUTHOR

...view details