വിശാഖപട്ടണം: ഇന്ത്യൻ നേവി കപ്പലായ ഐഎൻഎസ് ഐരാവത് സിംഗപ്പൂരിൽ നിന്ന് എട്ട് ക്രയോജനിക് ഓക്സിജൻ ടാങ്കുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമായി വിശാഖപട്ടണത്ത് എത്തി. മെയ് 5-നാണ് കപ്പല്‍ സിംഗപ്പൂരില്‍ നിന്ന് പുറപ്പെട്ടത്. ശൂന്യമായ എട്ട് 20 ടി ക്രയോജനിക് ഓക്സിജൻ ടാങ്കുകളും 3,150 ഓക്സിജൻ സിലിണ്ടറുകളും, ഓക്സിജൻ നിറച്ച 500 സിലിണ്ടറുകൾ, ഏഴ് ഓക്സിജൻ കോണ്‍സന്‍ട്രേറ്ററുകള്‍, 10,000 ദ്രുത ആന്‍റിജൻ ടെസ്റ്റ് കിറ്റുകൾ, 450 പിപിഇ കിറ്റുകളൾ എന്നിവയുമായാണ് ഐഎൻഎസ് ഐരാവത് വിശാഖപട്ടണത്തെത്തിയത്.
സിംഗപ്പൂരില്‍ നിന്നും മെഡിക്കൽ ഉപകരണങ്ങളുമായി ഐഎൻഎസ് ഐരാവത് വിശാഖപട്ടണത്ത് - ഐഎൻഎസ് ഐരാവത്
ഓക്‌സിജനും മറ്റ് മെഡിക്കൽ ഉപകരണങ്ങളും വിദേശത്ത് നിന്ന് എത്തിക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ 'ഓപ്പറേഷൻ സമുദ്ര സേതു II'ന്‍റെ കീഴിൽ ഒമ്പത് യുദ്ധക്കപ്പലുകളാണ് വിന്യസിച്ചത്.
Read More……വിദേശത്ത് നിന്ന് ഓക്സിജൻ എത്തിക്കാൻ യുദ്ധക്കപ്പലുമായി നാവികസേനയും
നേരത്തെ, ഐഎൽ -76 വിമാനം സിംഗപ്പൂരിൽ നിന്ന് മൂന്ന് ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകളുമായി പശ്ചിമ ബംഗാളിലെ പനഗാര്‍ഹ എയർ ബേസിൽ എത്തിയിരുന്നു. കൊവിഡ് രണ്ടാംതരംഗവുമായി ഇന്ത്യ പോരാടുന്നതിനിടെ യുഎസ്, യുകെ, റഷ്യ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ പിന്തുണയുമായെത്തി. ഓക്‌സിജനും മറ്റ് മെഡിക്കൽ ഉപകരണങ്ങളും വിദേശത്ത് നിന്ന് എത്തിക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ 'ഓപ്പറേഷൻ സമുദ്ര സേതു II'ന്‍റെ കീഴിൽ ഒമ്പത് യുദ്ധക്കപ്പലുകളാണ് വിന്യസിച്ചിട്ടുള്ളത്.