ന്യൂഡൽഹി:ഇന്ത്യയിൽ കൊവിഡ് സജീവ കേസുകൾ തുടർച്ചയായ രണ്ടാം ദിവസവും കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബുധനാഴ്ച രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 37,04,099 ആയി കുറഞ്ഞു. ഇത് രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ 15.87 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സജീവ രോഗികളുടെ എണ്ണത്തിൽ 11,122 കേസുകളുടെ ആകെ ഇടിവാണ് രേഖപ്പെടുത്തിയത്.
രാജ്യത്ത് സജീവ കൊവിഡ് കേസുകൾ കുറയുന്നു
രാജ്യത്ത് ഇതുവരെ 1,93,82,642 പേരാണ് രോഗമുക്തി നേടിയത്. അതിൽ 3,55,338 പേർ ബുധനാഴ്ച രോഗമുക്തി നേടിയവരാണ്
രാജ്യത്ത് സജീവ കൊവിഡ് കേസുകൾ കുറയുന്നു
Also read:ഇന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്ക്
രാജ്യത്ത് ഇതുവരെ 1,93,82,642 പേരാണ് രോഗമുക്തി നേടിയത്. അതിൽ 3,55,338 പേർ ബുധനാഴ്ച രോഗമുക്തി നേടിയവരാണ്. രോഗമുക്തി നിരക്ക് 83.04 ശതമാനമാണ്. ഇതിൽ 71.58 ശതമാനവും മഹാരാഷ്ട്ര, കേരളം, ഉത്തർപ്രദേശ്, കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഹരിയാന, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലാണ്.