കേരളം

kerala

ഇന്ത്യയ്‌ക്ക് വീണ്ടും സഹായവുമായി യുകെ

By

Published : May 13, 2021, 12:56 PM IST

1,200 ഓക്സിജൻ സിലിണ്ടറുകളാണ് യുകെ ഇന്ത്യയിലേക്ക് അയച്ചത്

COVID-19: India welcomes 1 200 more oxygen cylinders from UK ഇന്ത്യയ്‌ക്ക് വീണ്ടും സഹായവുമായി യുകെ യുകെ കൊവിഡ് സഹായം വിദേശകാര്യ മന്ത്രാലയം അരിന്ദം ബാഗ്ചി ഖത്തർ എയർവേയ്‌സ്
ഇന്ത്യയ്‌ക്ക് വീണ്ടും സഹായവുമായി യുകെ

ന്യൂഡൽഹി: ഇന്ത്യയ്‌ക്ക് വീണ്ടും സഹായവുമായി യുകെ. ബ്രിട്ടീഷ് ഓക്സിജൻ കമ്പനിയിൽ നിന്ന് 1,200 ഓക്സിജൻ സിലിണ്ടറുകളാണ് യുകെ ഇന്ത്യയിലേക്ക് അയച്ചത്. യുകെയിൽ നിന്നുള്ള സഹായത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം (ഇഎഎം) വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു . ഓക്‌സിജൻ സിലിണ്ടറുകൾ കയറ്റി അയച്ചതിന് ഖത്തർ എയർവേയ്‌സിനും അദ്ദേഹം നന്ദി അറിയിച്ചു.

തിങ്കളാഴ്ച ബ്രിട്ടീഷ് ഓക്സിജൻ കമ്പനി യുകെയിൽ നിന്ന് 1,350 ഓക്സിജൻ സിലിണ്ടറുകൾ അയച്ചിരുന്നു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ യുകെ, യുഎസ്, ജർമ്മനി ഉൾപ്പെടെ നിരവധി രാജ്യങ്ങളാണ് ഇന്ത്യയ്‌ക്ക് സഹായവുമായി വന്നിരിക്കുന്നത്.

Read More:യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് 1,350 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് ഖത്തര്‍ എയര്‍വേയ്‌സ്‌

അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,62,727 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,37,03,665 ആയി. 4120 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 2,58,317 ആയി.

ABOUT THE AUTHOR

...view details