രാജ്യത്ത് 3.23 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ്; 2771 മരണം - രാജ്യത്ത് മൂന്ന് ലക്ഷം കടന്ന് കൊവിഡ് രോഗ നിരക്ക്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
![രാജ്യത്ത് 3.23 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ്; 2771 മരണം COVID-19 India tracker: State-wise report coronavirus cases today coronavirus cases in India coronavirus deaths രാജ്യത്ത് മൂന്ന് ലക്ഷം കടന്ന് കൊവിഡ് രോഗ നിരക്ക് കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11552392-113-11552392-1619501782757.jpg)
രാജ്യത്ത് മൂന്ന് ലക്ഷം കടന്ന് കൊവിഡ് രോഗ നിരക്ക്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. മരണം 2771 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 2,51,827 ആണ്. ഇതോടെ ഇന്ത്യയിലെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 1,76,36,307 ആയി. രാജ്യത്തെ മരണനിരക്ക് 1,97,894 ആയി ഉയർന്നിട്ടുണ്ട്. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 28,82,204 പേരാണ്.