ന്യൂഡൽഹി: രാജ്യത്ത് വീണ്ടും നാല് ലക്ഷം കടന്ന് കൊവിഡ് ബാധിതർ. രാജ്യത്ത് 4,12,262 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 3,980 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. 3,29,113 പേർ രോഗമുക്തരായെന്നും ഇതോടെ 1,72,80,844 പേരാണ് കൊവിഡ് മുക്തരായത്. രാജ്യത്ത് നിലവിൽ 35,66,398 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. ഇതുവരെ രാജ്യത്ത് 2,10,77,410 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ കൊവിഡ് കേസുകള്‍ 4.12 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിൽ 3,980 മരണം - രാജ്യത്തെ കൊവിഡ് കണക്ക്
24 മണിക്കൂറിൽ രാജ്യത്ത് 3,980 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് നാലേകാൽ ലക്ഷത്തിലേക്കടുത്ത് കൊവിഡ് ബാധിതർ
മെയ് അഞ്ച് വരെ 29,67,75,209 സാമ്പിളുകളാണ് കൊവിഡ് പരിശോധന നടത്തിയതെന്നും ഇന്നലെ മാത്രം 19,23,131 കൊവിഡ് പരിശോധന നടത്തിയെന്നും ഐസിഎംആർ അറിയിച്ചു. 16,25,13,339 കൊവിഡ് വാക്‌സിനുകളാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്‌തത്. ഇന്ത്യയിൽ രണ്ടാം കൊവിഡ് തരംഗം ആഞ്ഞടിക്കുമ്പോൾ കൊവിഡ് പ്രതിദിന കൊവിഡ് മരണ നിരക്ക് ഉയരുകയാണ്.
Read more: ഇന്ത്യയ്ക്കുള്ള ഓക്സിജനുമായി ജർമ്മൻ സൈനിക വിമാനം പുറപ്പെട്ടു
Last Updated : May 6, 2021, 10:48 AM IST