രാജ്യത്ത് പ്രതിദിന കൊവിഡ് ഇന്നും മൂന്നര ലക്ഷം കവിഞ്ഞു - india covid news
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 34,47,133 ആണ്.
ന്യൂഡൽഹി:രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇന്നും മൂന്നര ലക്ഷം കഴിഞ്ഞു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3,57,229 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,02,82,833 ആയി. 3,449 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണസംഖ്യ 2,22,408 ആയി ഉയർന്നു. 24 മണിക്കൂറിൽ 3,20,289 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,66,13,292 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 34,47,133 ആണ്.