ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 46,164 പേർക്ക് കൂടി പുതുതായി COVID 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,25,58,530 ആയി.
രാജ്യത്ത് 46,164 പേർക്ക് കൂടി COVID 19; 607 മരണം - രാജ്യത്തെ കൊവിഡ് കണക്കുകൾ
ഇതുവരെ 60.38 കോടി COVID 19 വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് നൽകിയത്
രാജ്യത്ത് 46,164 പേർക്ക് കൂടി COVID 19 ; 607 മരണം
607 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 4,36,365 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ സജീവ COVID 19 രോഗികളുടെ എണ്ണം 3,33,725 ആണ്. 34,159 പേർ രോഗമുക്തരായി.
ആരോഗ്യമന്ത്രാലയം നൽകുന്ന കണക്കനുസരിച്ച് ഓഗസ്റ്റ് 25 വരെ രാജ്യത്ത് 51,31,29,378 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ ബുധനാഴ്ച മാത്രം 17,87,283 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 60.38 കോടി COVID 19 ഡോസുകളാണ് രാജ്യത്ത് നൽകിയത്.