ന്യൂഡല്‍ഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,432 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 252 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു മാസത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരുപതിനായിരത്തില്‍ താഴെ വരുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,02,24,303 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം 98,07,569 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 1,48,153 പേര്‍ മരിച്ചു. രോഗമുക്തി നിരക്ക് 95.92 ശതമാനവും മരണനിരക്ക് 1.45 ശതമാനവുമാണ്.
രാജ്യത്ത് 16,432 പുതിയ കൊവിഡ് ബാധിതര്‍
ഒരു മാസത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇരുപതിനായിരത്തില്‍ താഴെ വരുന്നത്.
രാജ്യത്ത് 16,432 പുതിയ കൊവിഡ് ബാധിതര്‍
നിലവില്‍ 2,68,581 പേരാണ് ചികിത്സയിലുള്ളത്. ഐസിഎംആറിന്‍റെ കണക്ക് പ്രകാരം ഇതുവരെ 16,98,01,749 സാമ്പിളുകള്‍ പരിശോധിച്ചു. തിങ്കളാഴ്‌ച മാത്രം 9,83,695 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.