ന്യൂഡല്‍ഹി:രാജ്യത്തെ കൊവിഡ് നിരക്കില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ, 32,937 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 417 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,22,25,513 ആണ്. 4,31,642 പേരുടെ ജീവനാണ് കൊവിഡ് കവര്‍ന്നത്.
35,909 പേര്‍ കൂടി കഴിഞ്ഞ ദിവസം രോഗമുക്തി നേടിയതോടെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 3,14,11,924 ആയി ഉയര്‍ന്നു. നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 3,81,947 പേരാണ്. 2.79 ശതമാനമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്ക്. കഴിഞ്ഞ മൂന്നാഴ്‌ചയായി മൂന്നില്‍ താഴെയാണ് പോസിറ്റിവിറ്റി നിരക്കെന്നത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്.