ന്യൂഡല്‍ഹി:രാജ്യത്ത് 26,964 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച എട്ട് മണിക്ക് പുറത്തുവിട്ട കണക്ക് പ്രകാരമാണിത്. 383 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
3,01,989 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 186 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,45,768 കടുന്നു.
കൂടുതല്‍ വായനക്ക്: മന്ത്രി സാറല്ല, വിദ്യാഭ്യാസ മന്ത്രി അപ്പൂപ്പൻ: തൻഹയ്ക്ക് മന്ത്രി ശിവൻകുട്ടിയുടെ ഉറപ്പ്, സ്‌കൂള്‍ ഉടന്‍ തുറക്കാം
3,27,83,741 പേര്‍ രോഗമുക്തരായി. 55,67,54,282 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,92,395 സാമ്പിളുകളാണ് പരിശോധിച്ചത്. 8.85 കോടി വാക്സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്. 96,46,778 വാക്സിന്‍ 24 മണിക്കൂറിനിടെയാണ് വിതരണം ചെയ്തത്.