ന്യൂഡൽഹി: ഭൂട്ടാനിലേക്ക് 1.5 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനുകൾ നൽകി ഇന്ത്യ. ഇതോടെ ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിക്കുന്ന ആദ്യ രാജ്യമായി ഭൂട്ടാൻ മാറും . ഭൂട്ടാനിലെ തിമ്പുവിലാണ് വാക്‌സിനുകൾ എത്തിക്കുന്നത്. ഭൂട്ടാനെ കൂടാതെ മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, സീഷെൽസ് എന്നി രാജ്യങ്ങളിലേക്കും വാക്‌സിനുകൾ ഇന്ന് കയറ്റി അയക്കും. കൂടാതെ പാരസെറ്റമോൾ, ഹൈഡ്രോക്സിക്ലോറോക്വിൻ, പിപിഇ, എൻ 95 മാസ്കുകൾ, എക്സ്-റേ മെഷീനുകൾ, ടെസ്റ്റ് കിറ്റുകൾ എന്നിവയും അവശ്യ മരുന്നുകളും ഇന്ത്യ ഭൂട്ടാന് നൽകിയിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ രണ്ടായിരത്തിലധികം ഭൂട്ടാൻ പൗരന്മാരെ തിരിച്ചയക്കാൻ ഇന്ത്യ സൗകര്യമൊരുക്കിയിട്ടുണ്ട്. അതേസമയം ആഗോള സമൂഹത്തിന്‍റെ ആരോഗ്യ പരിപാലന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പങ്ക് വഹിക്കാൻ സാധിച്ചതിൽ ഇന്ത്യയ്ക്ക് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഭൂട്ടാന് 1.5 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനുകൾ നൽകി ഇന്ത്യ - ദേശിയ വാർത്ത
ഭൂട്ടാനെ കൂടാതെ മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, സീഷെൽസ് എന്നി രാജ്യങ്ങളിലേക്കും വാക്‌സിനുകൾ ഇന്ന് കയറ്റി അയക്കും.
ഭൂട്ടാന് 1.5 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനുകൾ നൽകി ഇന്ത്യ
അയൽ രാജ്യങ്ങളും മറ്റ് സൗഹൃദ രാജ്യങ്ങളും ഇന്ത്യൻ നിർമിത വാക്‌സിനുകൾ അവിശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് വാക്സിനുകൾ വിതരണം ചെയ്യുന്നത് ഇന്ത്യ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിർമ്മിക്കുന്ന കൊവിഷീൽഡ്, കൊവാക്‌സിൻ എന്നീ രണ്ട് കൊവിഡ് വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട് .