ചെന്നൈ: യു.കെ.യില്‍ നിന്നും 450 ഓക്സിജൻ സിലിണ്ടറുകൾ ഇന്ത്യൻ വ്യോമസേന വിമാനം ചൊവ്വാഴ്ച പുലർച്ചെ ചെന്നൈയിലെത്തിച്ചു. 46.6 ലിറ്റർ ശേഷിയുള്ള സിലിണ്ടറുകളാണ് ഇവ. ആദ്യ ബാച്ച് സിലിണ്ടറുകൾ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടൻ പതിനഞ്ച് മിനിറ്റിനുള്ളിൽ കസ്റ്റംസ് ക്ലിയറൻസുകള്‍ പൂർത്തിയാക്കിയതായി ചെന്നൈ കസ്റ്റംസ് അറിയിച്ചു.
യു.കെയില്‍ നിന്നും 450 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് ഇന്ത്യൻ വ്യോമസേന - ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടൻ പതിനഞ്ച് മിനിറ്റിനുള്ളിൽ കസ്റ്റംസ് ക്ലിയറൻസുകള്‍ പൂർത്തിയാക്കിയതായി ചെന്നൈ കസ്റ്റംസ് അറിയിച്ചു.
''450 ഓക്സിജൻ സിലിണ്ടറുമായി വ്യോമസേന വിമാനം യു.കെയില്‍ നിന്നും ചെന്നൈയിലെത്തി. പിന്തുണയ്ക്ക് യു.കെക്ക് നന്ദിയുണ്ട്. പകർച്ചവ്യാധിയെ നേരിടാനുള്ള പങ്കാളിത്തത്തിന്റെ സാധ്യതകളാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്'': വിദേശകാര്യ മന്ത്രാലയം (എം.എ.എ) വക്താവ് അരിന്ദം ബാഗ്ചി നന്ദി സൂചകമായി ട്വീറ്റ് ചെയ്തു. ബ്രിട്ടീഷ് ഓക്സിജൻ കമ്പനി വാഗ്ദാനം ചെയ്ത 900 ഓക്സിജൻ സിലിണ്ടറുകളുടെ ആദ്യ ബാച്ച് തിങ്കളാഴ്ച വ്യോമസേന രാജ്യത്തെത്തിച്ചിരുന്നു.
അതേസമയം, ബ്രിട്ടീഷ് കമ്പനി 5,000 ഓക്സിജൻ സിലിണ്ടറുകൾ ഇന്ത്യക്ക് വാഗ്ദാനം ചെയ്തു. കൊവിഡിന്‍റെ രണ്ടാം തരംഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിന് യു.കെ 1,000 വെന്റിലേറ്ററുകൾ ഇന്ത്യൻ ആശുപത്രികളിലേക്ക് അയക്കുമെന്ന് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.