ചെന്നൈ:ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തില്‍ കൈത്താങ്ങായി സിംഗപ്പൂര്‍. ഓക്സിജൻ സിലിണ്ടറുകളുമായി നാല് വ്യോമസേന വിമാനങ്ങൾ സിംഗപ്പൂരില്‍ നിന്നും വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെത്തി. ചെന്നൈ കസ്റ്റംസും സംസ്ഥാന സർക്കാരും മികച്ച രീതിയിലാണ് സഹകരിക്കുന്നത്. കഴിഞ്ഞ ദിവസം ഖത്തറിൽ നിന്ന് 200 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 40 വെന്‍റിലേറ്ററുകളും 4,300 റെംഡെസിവിർ മരുന്നുകളും അടങ്ങിയ മെഡിക്കല്‍ സഹായങ്ങള്‍ ഇന്ത്യയിലെത്തിരുന്നു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി സർക്കാരിന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നന്ദി അറിയിച്ചു.
സിംഗപ്പൂരിൽ നിന്ന് ഓക്സിജൻ സിലിണ്ടറുകളുമായി നാല് വ്യോമസേന വിമാനങ്ങൾ ചെന്നൈയിലെത്തി - IAF aircraft arrive in Chennai with oxygen cylinders from Singapore
കഴിഞ്ഞ ദിവസം ഖത്തറിൽ നിന്ന് 200 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 40 വെന്‍റിലേറ്ററുകളും 4,300 റെംഡെസിവിർ മരുന്നുകളും അടങ്ങിയ മെഡിക്കല്‍ സഹായങ്ങള്‍ ഇന്ത്യയിലെത്തിരുന്നു
Read More:കൊവിഡ് പ്രതിരോധം; യൂറോപ്യൻ യൂണിയന്‍റെ സഹായം ഇന്ത്യയിലെത്തി
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 3,43,144 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,40,46,809 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 3,62,727 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,44,776 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,00,79,599 ആയി ഉയർന്നു. 4,000 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 2,62,317 ആയി. നിലവിൽ 37,04,893 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. രോഗമുക്തി നിരക്ക് 83.50 ശതമാനമായി ഉയർന്നു. മരണ നിരക്ക് 1.09 ശതമാനവുമായി. ഇതുവരെ രാജ്യത്ത് 17,92,98,584 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ഐസിഎംആറിന്‍റെ കണക്കനുസരിച്ച് മെയ് 13 വരെ 31,13,24,100 സാമ്പിളുകളാണ് പരിശോധിച്ചത്.