ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യയ്‌ക്ക് സഹായവുമായി ഉക്രെയ്‌ൻ. ഉക്രെയ്‌ൻ നൽകിയ ആദ്യഘട്ട ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ ഇന്ത്യയിലെത്തി. 184 ഓക്‌സിജൻ കോൺസൺട്രേറ്ററുകളാണ് ഉക്രൈൻ ഇന്ത്യയിലേക്ക് അയച്ചത്. സഹായത്തിന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ ഉക്രൈന് നന്ദി അറിയിച്ചു. നേരത്തെ യുഎസ്, യുകെ, കാനഡ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, വെന്‍റിലേറ്ററുകൾ, പിപിഇ കിറ്റുകൾ മുതലായവ ഇന്ത്യയിലേക്ക് അയച്ചിരുന്നു.
ഉക്രെയ്‌നിൽ നിന്നുളള ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇന്ത്യയിലെത്തി
184 ഓക്‌സിജൻ കോൺസൺട്രേറ്ററുകളാണ് ഉക്രൈൻ ഇന്ത്യയിലേക്ക് അയച്ചത്.
Also Read:21392 ടൺ ദ്രാവക മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്ത് ഇന്ത്യൻ റെയിൽവേ
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി ബാധിച്ച ഇന്ത്യയിൽ ഇപ്പോൾ കേസുകൾ കുറഞ്ഞു വരുകയാണ്. 46 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. 1,65,553 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,460 പേർ രോഗം ബാധിച്ച് മരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.02 ശതമാനമാണ്. തുടർച്ചയായ ആറാം ദിവസവമാണ് ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിൽ കുറഞ്ഞു നിൽക്കുന്നത്.