ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്‍റെ ലോക്ക്ഡൗണ്‍ നീട്ടാനുള്ള തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായികള്‍ രംഗത്ത്. ലോക്ക്ഡൗണ്‍ ഏറ്റവും മോശമായി ബാധിച്ചത് തങ്ങളെയെന്ന് വ്യാപാരികള്‍. ജീവൻ രക്ഷിക്കാൻ ലോക്ക്ഡൗൺ ആവശ്യമാണെന്നും, എന്നാല്‍ സര്‍ക്കാര്‍ നിരന്തരം ലോക്ക്ഡൗണ്‍ നീട്ടുകയാണെന്ന് ചാന്ദ്‌നി ചരക്ക് ട്രേഡേഴ്സ് പരിഷത്ത് പ്രസിഡന്‍റ് സുരേഷ് ബിൻഡാൽ പറഞ്ഞു.
ഒരു മാസത്തേക്ക് ലോക്ക്ഡൗൺ ഏര്‍പ്പെടുത്തുന്നതിന് പകരം, സർക്കാർ ലോക്ക്ഡൗൺ ആഴ്ചകള്‍ തോറും നീട്ടിക്കൊണ്ടിരിക്കുകയാണ്. ഡോക്ടർമാരിൽ നിന്നും ശാസ്ത്രജ്ഞരിൽ നിന്നും റിപ്പോർട്ടുകള്‍ ലഭിച്ചിട്ടും എന്തുകൊണ്ടാണ് അവർക്ക് ശാസ്ത്രീയ തീരുമാനമെടുക്കാൻ കഴിയാത്തതെന്ന് സുരേഷ് ബിൻഡാൽ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി, വൈദ്യുതിക്ക് നിശ്ചിത മീറ്റർ ചാർജുകൾ ഒഴിവാക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കടകൾ പോലും തുറക്കാത്തതിനാൽ വെള്ളത്തിന്‍റെ നിരക്കും ഒഴിവാക്കണം. പലരും കടകള്‍ തുറക്കാനാവാതെ സ്വന്തം നാട്ടിലേക്ക് തിരിച്ചതായും അദ്ദേഹം പറഞ്ഞു.