കേരളം

kerala

ETV Bharat / bharat

കൊവിഡ്: ഡല്‍ഹി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുന്നു - flight operations

യാത്രക്കാര്‍ കുറഞ്ഞതാണ് പുതിയ തീരുമാനത്തിന് പിന്നില്‍.

കൊവിഡ്  ഡല്‍ഹി വിമാനത്താവളം  ടെർമിനൽ  ഇന്ദിരാഗാന്ധി  ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം  flight operations  passenger traffic
കൊവിഡ്: ഡല്‍ഹി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുന്നു

By

Published : May 12, 2021, 3:33 AM IST

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടില്‍ (ടി 2) നിന്നുള്ള വിമാനങ്ങളുടെ പ്രവർത്തനങ്ങൾ മെയ് 17- 18 മുതല്‍ക്ക് ടെർമിനൽ മൂന്നിലേക്ക് (ടി 3) മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതാണ് പുതിയ തീരുമാനത്തിന് പിന്നില്‍.

read more:ഷെല്ലാക്രമണം; ഇസ്രയേലിൽ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു

ക്രമീകരണം ജീവനക്കാരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ വിമാനക്കമ്പനികളെയും വിമാനത്താവളത്തെയും സഹായിക്കുമെന്ന് അധികൃതര്‍ പ്രതികരിച്ചു. ഗോ എയര്‍, ഇൻഡിഗോ എന്നീ എയര്‍ലെെനുകള്‍ ടെര്‍മിനല്‍ രണ്ടില്‍ നിന്നാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ മെയ് 18 മുതല്‍ക്ക് ഇവ രണ്ടും ടെര്‍മിനല്‍ മൂന്നില്‍ നിന്നാവും പ്രവര്‍ത്തിക്കുക.

ABOUT THE AUTHOR

...view details