കേരളം

kerala

ETV Bharat / bharat

കൊവിഡ്-19: 34 ദിവസത്തിന് ശേഷം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് മുകളിൽ

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.03 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.84 ശതമാനവുമാണ്.

COVID-19: Daily positivity rate above one per cent after 34 days  കോവിഡ് 19 പ്രതിദിന പോസിറ്റിവിറ്റി നിരക്ക്  34 ദിവസത്തിന് ശേഷം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് മുകളിൽ  രാജ്യത്ത് 24 മണിക്കൂറിൽ രേഖപ്പെടുത്തിയ കൊവിഡ് കേസുകളുടെ എണ്ണം  ഇന്ത്യയിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്  രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം  രാജ്യത്ത് കൊവിഡ് മരണസംഖ്യ  കേന്ദ്ര ആരോഗ്യ മന്ത്രാലയം  Daily positivity rate above one per cent after 34 days  positivity rate  india covid
കോവിഡ്-19: 34 ദിവസത്തിന് ശേഷം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് മുകളിൽ

By

Published : Jun 5, 2022, 11:52 AM IST

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 4,270 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,31,76,817 ആയി. 15 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,24,692 ആയി ഉയർന്നു.

പ്രതിദിന പോസിറ്റീവ് നിരക്ക് 34 ദിവസത്തിന് ശേഷം ഒരു ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.03 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.84 ശതമാനവുമാണ്.

രാജ്യത്തെ സജീവ കേസുകൾ 24,052 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 4,26,28,073 ആയി ഉയർന്നു ഇതോടെ രോഗമുക്തി നേടിയവരുടെ നിരക്ക് 98.73 ആയി. രാജ്യ വ്യാപകമായി കൊവിഡ്-19 വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ നൽകിയ ക്യുമുലേറ്റീവ് ഡോസുകൾ 194.09 കോടി കവിഞ്ഞു.

Also read: കേരളം വീണ്ടും കൊവിഡ് ഭീതിയിൽ ; ഇന്ന് രോഗബാധ 1544 പേർക്ക്

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details