പനാജി: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ ജൂണ്‍ 28 വരെ തുടരാൻ ഗോവ സർക്കാര്‍ തീരുമാനിച്ചു. ഷോപ്പിങ് മാളുകള്‍, സിനിമ തിയറ്ററുകള്‍, മാർക്കറ്റുകള്‍ തുടങ്ങിയവ രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ മാത്രമെ തുറക്കാൻ പാടുള്ളു. അതേസമയം ഹോം ഡെലിവറിക്ക് നിയന്ത്രണങ്ങളൊന്നുമില്ല.
ഗോവയിൽ കര്‍ഫ്യൂ നീട്ടി - ലോക്ക് ഡൗണ്‍ വാർത്തകള്‍
ജൂണ്‍ 28 വരെ നിയന്ത്രണങ്ങള്‍ തുടരും
ഗോവയിൽ കര്‍ഫ്യൂ നീട്ടി
also read:തെലങ്കാനയിൽ 1,006 പേർക്ക് കൂടി കൊവിഡ്
അത്യാവശ്യ സ്ഥാപനങ്ങള്‍ക്ക് പ്രവർത്തനാനുമതിയുണ്ട്. ബാങ്ക്, ഇൻഷുറൻസ് സ്ഥാപനങ്ങള്‍, എടിഎമ്മുകള്‍, ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍, ആശുപത്രി, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ പ്രവർത്തിക്കും. മെയ് ഒമ്പതിന് ആരംഭിച്ച നിയന്ത്രണങ്ങള്‍ ഇത് നാലാം തവണയാണ് നീട്ടുന്നത്.