കേരളം

kerala

ETV Bharat / bharat

സേവ്യര്‍ ബെക്രയുമായി ചർച്ച നടത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ - Union Health minister

ഇരു രാജ്യങ്ങളും തമ്മിൽ ആരോഗ്യ മേഖലയിൽ സഹകരണം വളർത്തിയെടുക്കുന്നതിനാണ്‌ ചർച്ചയിൽ പ്രാധാന്യം നൽകിയതെന്ന്‌ ഹർഷ വർധൻ പറഞ്ഞു

ഹർഷ വർധൻ  സേവ്യര്‍ ബെക്ര  കേന്ദ്ര ആരോഗ്യമന്ത്രി  യുഎസ്‌ ആരോഗ്യ സെക്രട്ടറി  Union Health minister  Vardhan interacts with US counterpart
സേവ്യര്‍ ബെക്രയുമായി ചർച്ച നടത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ

By

Published : May 8, 2021, 8:05 AM IST

ന്യൂഡൽഹി: യുഎസ്‌ ആരോഗ്യ സെക്രട്ടറി സേവ്യര്‍ ബെക്രയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ചർച്ച നടത്തി. കൊവിഡ് മൂലം ഇരു രാജ്യങ്ങളും നേരിടുന്ന ആഗോള വെല്ലുവിളികളെക്കുറിച്ചായിരുന്നു പ്രധാനമായും ചർച്ച. വെർച്വലായാണ്‌ യോഗം സംഘടിപ്പിച്ചത്‌.

ഇരു രാജ്യങ്ങളും തമ്മിൽ ആരോഗ്യ മേഖലയിൽ സഹകരണം വളർത്തിയെടുക്കുന്നതിനാണ്‌ ചർച്ചയിൽ പ്രാധാന്യം നൽകിയതെന്ന്‌ ഹർഷ വർധൻ പറഞ്ഞു. കൊവിഡ്‌ പ്രതിസന്ധിയെ മറികടക്കുന്നതിനായി നിലവിൽ അമേരിക്ക നൽകുന്ന പിൻതുണക്ക്‌ നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു. തുടർന്നും ഈ സഹകരണമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ്‌ വ്യാപനം രൂക്ഷമായ ഇന്ത്യക്ക്‌ എല്ലാം വിധ സഹായങ്ങളും നൽകുമെന്ന്‌ അമേരിക്കൻ വൈസ്‌ പ്രസിഡന്‍റ്‌ കമലാ ഹാരിസ്‌ അറിയിച്ചിരുന്നു. ഓക്‌സിജൻ ഉപകരണങ്ങളും മരുന്നുകളും മാസ്‌കുകളും കൂടുതലായി ഇന്ത്യയിലെത്തിക്കും. ആദ്യ ഘട്ടത്തിൽ അമേരിക്ക ബുദ്ധിമുട്ടിലായപ്പോൾ ഇന്ത്യ സഹായിച്ചു. ഇപ്പോൾ ഇന്ത്യയെ അമേരിക്ക സഹായിക്കുമെന്നും കമല ഹാരിസ്‌ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details