പാരീസ്: ഫ്രാന്‍സില്‍ നിന്നും കയറ്റിയയച്ച 40 ടണ്‍ ഓക്സിജന്‍ ഇന്ത്യയിലെത്തിയതായി ഫ്രാൻസ് അംബാസഡർ ഇമ്മാനുവൽ ലെനെയ്ൻ അറിയിച്ചു. ഫ്രാൻസിലെ എയർ ലിക്വിഡ് ഗ്രൂപ്പ് സംഭാവന ചെയ്ത് ഖത്തറിൽ നിറച്ച 40 ടൺ ഓക്സിജന്‍റെ രണ്ടാമത്തെ കയറ്റുമതിയാണ് മുംബൈയിലെത്തിയത്. ഇന്ത്യൻ നാവികസേനയുടെ ഫ്രിഗേറ്റ് ഐഎൻഎസ് തർക്കാഷിന് ഫ്രാന്‍സ് അംബാസിഡര്‍ നന്ദി അറിയിച്ചു. അതേസമയം ഫ്രാന്‍സിനും ഖത്തറിനും നന്ദിയറിയിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി രംഗത്തെത്തി. രാജ്യം വിഷമഘട്ടത്തിലിരിക്കുന്ന സാഹചര്യത്തില്‍ പിന്തുണക്കുകയും, ഖത്തറിലെ ഫ്രഞ്ച് എംബസിയുമായി സഹകരിച്ച് ഉടനടി സൗകര്യമൊരുക്കിയതിനും അദ്ദേഹം ഇരു രാജ്യങ്ങള്‍ക്കും നന്ദിയറിയിച്ചു.
Read More:കൊവിഡ് അതിരൂക്ഷം; ഇന്ത്യക്ക് പിന്തുണയറിയിച്ച് ഫ്രാന്‍സ്
കൊവിഡ് കേസുകള്‍ രൂക്ഷമായ സാഹചര്യത്തില്‍, പിപിഇ കിറ്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, മറ്റ് മെഡിക്കൽ എയ്ഡുകൾ എന്നിങ്ങനെ നിരവധി കാര്യങ്ങളില്‍ ഇന്ത്യയ്ക്ക് ആഗോള പിന്തുണ ലഭിക്കുന്നുണ്ട്. ഉയർന്ന ശേഷിയുള്ള എട്ട് ഓക്സിജൻ ജനറേറ്ററുകളും 2000 രോഗികൾക്ക് അഞ്ച് ദിവസത്തേക്കുള്ള ലിക്വിഡ് ഓക്സിജനും 28 വെന്റിലേറ്ററുകളും ഐസിയുവിനുള്ള ഉപകരണങ്ങളും ഇന്ത്യയ്ക്ക് നൽകുമെന്ന് ഫ്രാൻസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫ്രാൻസിന് പുറമെ യുകെ, യുഎസ്, ജർമ്മനി എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളും ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Also Read:ഇന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്ക്
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,205 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. മെയ് 7നായിരുന്നു ഏറ്റവും ഉയര്‍ന്ന(4,187) മരണ നിരക്ക് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,48,421 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകൾ ഇതുവരെ 2,33,40,938 ആയി. ഒറ്റ ദിവസം 3,55,338 പേര്‍ രോഗമുക്തി നേടി. നിലവിൽ രാജ്യത്ത് 37,04,099 സജീവ കേസുകളുണ്ട്.