കേരളം

kerala

ETV Bharat / bharat

18 ദിവസത്തിനിടെ 11 സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ എത്തിച്ച് ഒഡിഷ - ഓക്സിജന്‍

516 ടാങ്കറുകളിലായി 9465.596 മെട്രിക് ടൺ മെഡിക്കൽ ഓക്സിജനാണ് ഒഡിഷ പൊലീസിന്‍റെ മേൽനോട്ടത്തിൽ ഇതുവരെ റൂർക്കേല, ജജ്പൂർ, ധെങ്കണൽ, അങ്കുൾ ജില്ലകളിൽ നിന്നായി അയച്ചത്.

COVID-19 crisis: Odisha dispatches 516 tankers of medical oxygen to 11 states in last 18 days COVID-19 crisis Odisha 516 tankers of medical oxygen 11 states കൊവിഡ് -19 പ്രതിസന്ധി: 18 ദിവസത്തിനിടെ 11 സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ എത്തിച്ച് ഒഡീഷ കൊവിഡ് പ്രതിസന്ധി ഓക്സിജന്‍ ഒഡീഷ
കൊവിഡ് -19 പ്രതിസന്ധി: 18 ദിവസത്തിനിടെ 11 സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ എത്തിച്ച് ഒഡീഷ

By

Published : May 10, 2021, 6:17 PM IST

ഭുവനേശ്വർ: കൊവിഡ് രൂക്ഷമായതോടെ രാജ്യത്ത് വലിയ രീതിയിലാണ് ഓക്സിജന്‍ ക്ഷാമം ഉണ്ടായിരിക്കുന്നത്. നിരവധി ലോകരാജ്യങ്ങൾ ഇന്ത്യയെ സഹായിക്കുന്നുണ്ട്. അതിനിടെ, 11 സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ അയച്ച് മാതൃകാ പ്രവര്‍ത്തനമാണ് ഒഡിഷ നടത്തിക്കൊണ്ടിരിക്കുന്നത്. 516 ടാങ്കറുകളിലായി 9465.596 മെട്രിക് ടൺ മെഡിക്കൽ ഓക്സിജനാണ് ഒഡിഷ പൊലീസിന്‍റെ മേൽനോട്ടത്തിൽ ഇതുവരെ റൂർക്കേല, ജജ്പൂർ, ധെങ്കണൽ, അങ്കുൾ ജില്ലകളിൽ നിന്നായി അയച്ചത്.

3106.784 മെട്രിക് ടൺ ഓക്സിജനുമായി 156 ടാങ്കറുകളാണ് ഇതുവരെ ആന്ധ്രയിലേക്ക് അയച്ചത്. 136 ടാങ്കറുകള്‍ തെലങ്കാനയിലേക്ക് അയച്ചിട്ടുണ്ട്. 202.04 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ നിറച്ച 10 ടാങ്കറുകൾ തമിഴ്‌നാടിന് ലഭിച്ചു. 1385.422 മെട്രിക് ടൺ ഓക്സിജൻ നിറച്ച 76 ടാങ്കറുകള്‍ ഹരിയാനക്കും ലഭിച്ചു. 388.68 മെട്രിക് ടൺ ഓക്സിജനുമായി 22 ടാങ്കറുകൾ ഇതുവരെ മഹാരാഷ്ട്രയിലേക്ക് അയച്ചിട്ടുണ്ട്. 20 ടാങ്കറുകളിൽ നിറച്ച 305.541 മെട്രിക് ടൺ ഓക്സിജൻ ഛത്തീസ്ഗഡിലേക്ക് അയച്ചിട്ടുണ്ട്. 37 ടാങ്കറുകൾ 696.3 മെട്രിക് ടൺ ഓക്സിജനുമായി ഉത്തർപ്രദേശിലേക്കും 785.87 മെട്രിക് ടൺ ഓക്സിജനുമായി 45 ടാങ്കറുകൾ മധ്യപ്രദേശിലേക്കും അയച്ചിട്ടുണ്ട്. 237.24 മെട്രിക് ടൺ ഓക്സിജനുമായി 13 ടാങ്കറുകള്‍ പഞ്ചാബിലേക്കും 31.29 മെട്രിക് ടൺ ടാങ്കറുകള്‍ കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ ബിഹാറിലേക്കും അയച്ചിട്ടുണ്ട്. ഒഡിഷ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പ്രത്യേക സെൽ രൂപീകരിച്ചാണ് ഓക്സിജന്‍ ആവശ്യപ്രകാരം മറ്റ് സംസ്ഥാനങ്ങള്‍ക്ക് എത്തിക്കുന്നത്.

ABOUT THE AUTHOR

...view details