റായ്പൂർ: ചത്തീസ്ഗഡിൽ കൊവിഡ് വാക്സിനേഷന്റെ ഭാഗമായി ഉൾഗ്രാമങ്ങളിൽ വസിക്കുന്ന ആളുകൾക്ക് വാക്സിനെത്തിച്ച് ഒരു കൂട്ടം ആരോഗ്യപ്രവർത്തകർ. ചത്തീസ്ഗഡിലെ ബൽറാംപൂരിലുള്ള ഉൾഗ്രമത്തിലാണ് നദി മുറിച്ചുകടന്നും കിലോമീറ്ററോളം കാട്ടിലൂടെ നടന്നും ആളുകൾക്കരികിലെത്തി വാക്സിൻ നൽകിയത്. തങ്ങളുടെ ആരോഗ്യ പ്രവർത്തകർ വാക്സിൻ നൽകുന്നതിനായി ഇത്തരത്തിൽ ഉൾഗ്രാമങ്ങളിൽ പോകാറുണ്ടന്നും മടി കൂടാതെ വാക്സിൻ നൽകുന്നതിനൊപ്പം കൊവിഡ് ബോധവൽക്കരണ പരിപാടിയും നടത്താറുണ്ടെന്നും ബൽറാംപൂർ ചീഫ് മെഡിക്കൽ ആൻറ് ഹെൽത്ത് ഓഫീസർ ഡോ. ബസന്ത് സിംഗ് പറഞ്ഞു. തങ്ങൾ അരക്ക് താഴെ വരെ വെള്ളമുണ്ടയിരുന്ന നദിയാണ് മുറിച്ചു കടന്നതെന്നും വനത്തിലൂടെ ഏകദേശം ഒമ്പത് കിലോമീറ്റർ നടന്നാണ് ആളുകൾക്കരികിലെത്തിയതെന്നും ആരോഗ്യ പ്രവർത്തകരുടെ സംഘത്തിലുണ്ടായിരുന്ന എ എൻ എം ഗ്യാനേശ്വരി പറഞ്ഞു.
ഇതുവരെ നൽകിയത് 27 കോടി വാക്സിൻ ഡോസുകൾ