റായ്‌പൂർ:ഛത്തീസ്‌ഗഡിലെ ഉൾനാടൻ പ്രദേശങ്ങളിൽ വാക്‌സിൻ ലഭ്യമാക്കി ആരോഗ്യ പ്രവർത്തകർ. ബൽറാംപൂരിലെ ആദിവാസി മേഖലയിലാണ് വാക്‌സിൻ ഡ്രൈവ് നടത്തിയത്. ഏകദേശം ഒൻപത് കിലോമീറ്റർ വനപാതയിലൂടെ കാൽനടയായി സഞ്ചരിച്ചാണ് ആരോഗ്യ പ്രവർത്തകർ വാക്‌സിനേഷൻ ലഭ്യമാക്കിയത്.
ഛത്തീസ്‌ഗഡിലെ ഉൾനാടൻ പ്രദേശങ്ങളിൽ വാക്‌സിൻ ലഭ്യമാക്കി - ആരോഗ്യ പ്രവർത്തകർ
ബൽറാംപൂരിലെ ആദിവാസി മേഖലയിലാണ് വാക്‌സിൻ ഡ്രൈവ് നടത്തിയത്. ഏകദേശം ഒൻപത് കിലോമീറ്റർ വനപാതയിലൂടെ കാൽനടയായി സഞ്ചരിച്ചാണ് ആരോഗ്യ പ്രവർത്തകർ വാക്‌സിനേഷൻ ലഭ്യമാക്കിയത്.
സംസ്ഥാനത്തെ വിദൂര ഗ്രാമങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ സേവനം ലഭ്യമാക്കുന്നുണ്ടെന്ന് ബൽറാംപൂർ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫിസർ (സിഎംഎച്ച്‌ഒ) ഡോ. ബസന്ത് സിംഗ് അറിയിച്ചു. വാക്‌സിനേഷനൊപ്പം പ്രദേശത്തെ ആളുകൾക്ക് ബോധവൽക്കരണവും നൽകുന്നുണ്ട്.
അതേസമയം രാജ്യവ്യാപകമായി നടത്തുന്ന പ്രതിരോധ കുത്തിവയ്‌പ് 27 കോടി കവിഞ്ഞതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. റിപ്പോർട്ട് പ്രകാരം 27,20,72,645 ഡോസുകൾ ഇതുവരെ നൽകിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇവരിൽ 22,16,11,881 പേർ ആദ്യ ഡോസും 5,04,60,764 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.