ന്യൂഡൽഹി: കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ സജീവ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആർടിപിസിആർ പരിശോധനകൾ വർധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ നിര്‍ദേശം നല്‍കി. റാപ്പിഡ് പരിശോധനകൾ നെഗറ്റീവായാൽ നിർബന്ധമായും ആർടിപിസിആർ പരിശോധനകൾക്ക് വിധേയമാക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു. കേരളത്തെ കൂടാതെ മഹാരാഷ്‌ട്ര, പഞ്ചാബ്, ചത്തീസ്‌ഗഢ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ദിനം പ്രതിയുള്ള കൊവിഡ് കേസുകളിൽ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്.
കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ആർടിപിസിആർ പരിശോധനകൾ വർധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ - കേന്ദ്ര സർക്കാർ
കേരളം, മഹാരാഷ്‌ട്ര, പഞ്ചാബ്, ചത്തീസ്‌ഗഢ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകളിൽ വർധനവുണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നിർദേശം നല്‍കിയത്
കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ആർടി പിസിആർ പരിശോധനകൾ വർധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ
ഈ സാഹചര്യത്തിൽ കൊവിഡ് പരിശോധനകൾ വർധിപ്പിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിൽ 6,112 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തിലും ചത്തീസ്‌ഗഢിലും കൊവിഡ് കേസുകളിൽ വന്‍ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 13ഓടെ മധ്യപ്രദേശിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വർധനവാണുള്ളത്.