അമരാവതി: ആന്ധ്രപ്രദേശിൽ വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നു. ശനിയാഴ്‌ച 118 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. 1.39 കോടി സാമ്പിളുകൾ പരിശോധിച്ചതിൽ ഇതുവരെയുള്ള പോസിറ്റീവ് കേസുകളുടെ നിരക്ക് 6.39 ശതമാനമായും ആകെ കോവിഡ്-19 കേസുകളുടെ നിരക്ക് 8.89 ശതമാനമായും ഉയർന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ആന്ധ്രപ്രദേശില്‍ 118 പേര്‍ക്ക് കൂടി കൊവിഡ് - Andhra Pradesh covid 19 case
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തത്

ആന്ധ്രപ്രദേശില്‍ 118 പേര്‍ക്ക് കൂടി കൊവിഡ്
24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് 86 പേർ രോഗമുക്തരായി. മരണം രേഖപ്പെടുത്തിയിട്ടില്ല. ആകെ രോഗമുക്തരുടെ എണ്ണം 8,81,963 ആയി ഉയർന്നു. അതേസമയം ആകെ മരണം 7,169 ആയി. 32 സജീവ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ഒരു ദിവസത്തെ ആകെ സജീവ കേസുകളുടെ എണ്ണം 667 ആയി ഉയർന്നു. ചിറ്റൂർ ജില്ല 33, വിശാഖപട്ടണം, കിഴക്കൻ ഗോദാവരി എന്നീ ജില്ലകളില്‍ 14 വീതവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു.