ഹിമാചൽ പ്രദേശിൽ 885 പേർക്ക് കൂടി കൊവിഡ് - ഹിമാചൽ പ്രദേശ് കൊവിഡ്
ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,00,172 ആയി. വൈറസ് ബാധിച്ച് 16 പേർ കൂടി മരിച്ചു

ഹിമാചൽ പ്രദേശിൽ 885 പേർക്ക് കൂടി കൊവിഡ്
ഷിംല: ഹിമാചൽ പ്രദേശിൽ 885 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,00,172 ആയി. വൈറസ് ബാധിച്ച് 16 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,500 ആയതായി ആരോഗ്യ സെക്രട്ടറി നിപുൻ ജിൻഡാൽ പറഞ്ഞു. സംസ്ഥാനത്ത് 18,130 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,164 പേർക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 80,478 ആയി.