ബെംഗളൂരു: കൊവിഡ് പ്രതിസന്ധി നേരിടാൻ സംസ്ഥാനത്തെ സഹായിക്കുന്നതിനായി പ്രമുഖ വിമാനക്കമ്പനിയായ ബോയിങ് ഇന്ത്യ 200 ഓക്സിജൻ കിടക്കകളുള്ള ഒരു ആശുപത്രി ബെംഗളൂരുവിൽ സ്ഥാപിക്കാൻ മുന്നോട്ട് വന്നിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കൊവിഡ് വർധനവ് മൂലം സംസ്ഥാനം ഓക്‌സിജൻ ക്ഷാമം നേരിടുന്നുവെന്നും മെയ് 15 നകം കർണാടകയ്ക്ക് 1500 മെട്രിക് ടൺ ആവശ്യമായി വരുമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനയച്ച കത്തിൽ യെദ്യൂരപ്പ ആവശ്യപ്പെട്ടിരുന്നു.
200 ഓക്സിജൻ കിടക്കകളുള്ള ആശുപത്രി നിർമിക്കാനൊരുങ്ങി ബോയിങ് ഇന്ത്യ - Bengaluru
മെയ് 15 നകം കർണാടകയ്ക്ക് 1500 മെട്രിക് ടൺ ആവശ്യമായി വരുമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനയച്ച കത്തിൽ യെദ്യൂരപ്പ ആവശ്യപ്പെട്ടിരുന്നു
കർണാടകയ്ക്ക് 200 ഓക്സിജൻ കിടക്കകളുള്ള ആശുപത്രി നിർമിക്കാനൊരുങ്ങി ബോയിംഗ് ഇന്ത്യ
ഈ സാഹചര്യത്തിലാണ് ബെംഗളൂരുവിലെ യെലഹങ്കയിലെ കെപിസിഎൽ സൈറ്റിൽ 200 ഓക്സിജൻ ഉള്ള ഒരു ബെഡ് ആശുപത്രി സ്ഥാപിക്കാൻ ബോയിങ് ഇന്ത്യ മുന്നോട്ട് വന്നിട്ടുള്ളത് . നിലവിലുള്ള ഓക്‌സിജൻ പ്രതിസന്ധി കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു.