ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് രൂക്ഷമായതിനെതുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിൽ നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് ജന്മനാടുകളിലേക്ക് പോകാനായി ആനന്ദ് വിഹാർ ബസ് ടെർമിനലിൽ തടിച്ചുകൂടിയത്.
ഡല്‍ഹിയില്‍ കുടുങ്ങിയത് നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ - കൊവിഡ് വ്യാപനം; തലസ്ഥാന നഗരത്തിൽ കുടുങ്ങി അന്യസംസ്ഥാന തൊഴിലാളികൾ
സാമൂഹിക അകലം പാലിക്കാൻ മറ്റൊരു മാർഗവുമില്ലാതെ ബസ് സ്റ്റോപ്പിൽ മണിക്കൂറുകളോളം നിരവധി പേര്‍ തടിച്ചു കൂടി
![ഡല്‍ഹിയില്‍ കുടുങ്ങിയത് നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ covid-19: As Delhi goes under lockdown migrant workers scramble to leave the national capital കൊവിഡ് കൊവിഡ് വ്യാപനം; തലസ്ഥാന നഗരത്തിൽ കുടുങ്ങി അന്യസംസ്ഥാന തൊഴിലാളികൾ ഡൽഹി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11466962-70-11466962-1618881779673.jpg)
സാമൂഹിക അകലം പാലിക്കാൻ മറ്റൊരു മാർഗവുമില്ലാതെ ബസ് സ്റ്റോപ്പിൽ മണിക്കൂറുകളോളമാണ് ഇവർക്ക് കാത്തിരിക്കേണ്ടി വന്നത്. പലരും തലയിലും തോളിലും ഭാരം ചുമന്നാണ് ബസ്‌സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് നടന്നത്. "ഞങ്ങൾ ദിവസ വേതനക്കാരാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി ഞങ്ങൾക്ക് സമയം നൽകണമായിരുന്നു. വീട്ടിലെത്തുവാന്‍ അവർ 3000 രൂപ മുതൽ 4000 വരെയാണ് ഞങ്ങളിൽ നിന്ന് ഈടാക്കുന്നത്", എന്ന് കുടിയേറ്റ തൊളിലാളികളിൽ ഒരാൾ പറഞ്ഞു.
ഗാസിയാബാദിലും നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ഒത്തുകൂടിയത്. എന്നാൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ അന്യസംസ്ഥാന തൊഴിലാളികളോട് സംസ്ഥാനം വിട്ട് പോകരുതെന്ന് പറഞ്ഞിരുന്നു. 144 പ്രഖ്യാപിച്ച മഹാരാഷ്ട്രയിലും സമാന കാഴ്ചകളാണ് കണ്ടത്.