കേരളം

kerala

ETV Bharat / bharat

കൊവിഡ് : ഏപ്രിൽ 30 വരെ യുപിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും - കൊവിഡ്

ആരാധനാലയങ്ങളില്‍ ഒരേ സമയം അഞ്ചിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാൻ അനുവദിക്കരുതെന്ന് ശനിയാഴ്ച യുപി മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

All educational institutes in UP shut till April 30  യുപി  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  യോഗി ആദിത്യനാഥ്  കൊവിഡ്  covdi
കൊവിഡ്; ഏപ്രിൽ 30 വരെ യുപിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും

By

Published : Apr 11, 2021, 5:55 PM IST

ലഖ്നൗ:ഉത്തര്‍പ്രദേശില്‍ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തില്‍ എല്ലാ സർക്കാർ, സർക്കാരിതര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏപ്രിൽ 30 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

'മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ ഈ കാലയളവിൽ നടന്നേക്കാം, അധ്യാപകർക്കും മറ്റ് സ്റ്റാഫുകൾക്കും ആവശ്യാനുസരണം ഹാജരാകാം' - യോഗി ആദിത്യനാഥ് പറഞ്ഞു.

എല്ലാ ജില്ലകളിലും ഇന്‍റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററുകൾ സ്ഥാപിച്ചിട്ടുണ്ട്, ഇത് പകർച്ചവ്യാധികളെ നേരിടാൻ അനുയോജ്യമായും ഫലപ്രദമായും ഉപയോഗിക്കണമെന്നും യോഗി കൂട്ടിച്ചേര്‍ത്തു. അതേസമയം ആരാധനാലയങ്ങളില്‍ ഒരു സമയം അഞ്ചിൽ കൂടുതൽ പേരെ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് ശനിയാഴ്ച യുപി മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

ABOUT THE AUTHOR

...view details