ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് കേസുകളുടെ റെക്കോഡ് വർധനവിനിടയിൽ എയർ ഇന്ത്യ ജീവനക്കാർക്കായി വാക്സിനേഷൻ ക്യാമ്പ് ആരംഭിക്കാൻ തീരുമാനിച്ചു. എയർ ഇന്ത്യയിൽ 45 വയസു കഴിഞ്ഞ 6000ത്തോളം ജീവനക്കാരുണ്ടെന്ന് എയർ ഇന്ത്യ മാനേജ്മെന്‍റ് അറിയിച്ചു. രാജ്യത്തെ വിവിധ മേഖലകളിലെ ഓഫിസുകളിൽ വാക്‌സിനേഷൻ ക്യാമ്പ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
എയർ ഇന്ത്യ ജീവനക്കാർക്കായി വാക്സിനേഷൻ ക്യാമ്പ് ആരംഭിക്കും - ന്യൂഡൽഹി
രാജ്യത്തെ വിവിധ മേഖലകളിലെ ഓഫിസുകളിൽ ക്യാമ്പ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
എയർ ഇന്ത്യ ജീവനക്കാർക്കായി വാക്സിനേഷൻ ക്യാമ്പ് ആരംഭിക്കും
45 വയസ്സിന് മുകളിലുള്ള നൂറിൽ കൂടുതൽ ജീവനക്കാർ ഉള്ള ഓഫീസുകളിൽ വാക്സിനേഷൻ ക്യാമ്പുകൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ നേരത്തെ അനുമതി നൽകിയിട്ടുണ്ട്. വാക്സിനേഷൻ എല്ലാവരിലും എത്തിക്കുന്നതിനായി ഏപ്രിൽ 11 മുതൽ രാജ്യത്ത് വാക്സിനേഷൻ ഉത്സവ് നടത്തുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് എയർ ഇന്ത്യ അവരുടെ സ്ഥാപനങ്ങളിൽ വാക്സിനേഷൻ ക്യാമ്പ് ആരംഭിക്കുന്നത്.