ന്യൂഡൽഹി: കൊവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്‌ട്ര സർക്കാരിന്‍റെ അഭ്യർഥനയെ തുടർന്ന് ക്രയോജനിക് ടാങ്കറുകളിൽ ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ എത്തിക്കാനൊരുങ്ങി റെയിൽവെ. വെള്ളിയാഴ്‌ച രാത്രിയാണ് റെയിൽവെ ഇക്കാര്യം അറിയിച്ചത്.
മഹാരാഷ്‌ട്രയിലേയ്ക്ക് ഓക്‌സിജൻ എത്തിക്കാമെന്ന് റെയിൽവെ
ക്രയോജനിക് ടാങ്കറുകൾ പെയ്‌ഡ്-ഫോർ റോൾ ഓൺ-റോ (റോ-റോ) സേവനമായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലേക്ക് ഓക്‌സിജൻ എത്തിക്കുമെന്നാണ് റെയിൽവെ അറിയിച്ചിരിക്കുന്നത്.
ക്രയോജനിക് ടാങ്കറുകൾ പെയ്‌ഡ്-ഫോർ റോൾ ഓൺ-റോ (റോ-റോ) സേവനമായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലേക്ക് ഓക്‌സിജൻ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ക്രയോജനിക് കണ്ടെയ്‌നറുകളിലായി ഓക്‌സിജൻ എത്തിക്കണമെന്ന് മഹാരാഷ്‌ട്ര ആരോഗ്യ വകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടതായും പ്രസ്‌താവനയിൽ പറയുന്നു. ഇതിനെ തുടർന്നാണ് മഹാരാഷ്‌ട്രയിലേക്ക് ഓക്‌സിജൻ എത്തിക്കാൻ റെയിൽവെ തീരുമാനിച്ചത്. റോ-റോ സർവീസിൽ ലിക്വിഡ് ഓക്‌സിജൻ ട്രക്കുകൾക്കൊപ്പം വരുന്ന സ്‌റ്റാഫിന് സെക്കന്‍റ് ക്ലാസ് ടിക്കറ്റ് ഈടാക്കുമെന്നും ട്രക്കിൽ രണ്ട് പേരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നും സർക്കുലറിൽ പറയുന്നു.
അതേ സമയം കൊവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്‌ട്ര. സംസ്ഥാനത്ത് മെഡിക്കൽ ഓക്‌സിജന്‍റെ കുറവുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഈ ആഴ്‌ച അറിയിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണ തേടുകയും ചെയ്‌തിരുന്നു.