ഹൈദരാബാദ്:തെലങ്കാനയിൽ 397 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2.85 ലക്ഷം ആയി. വൈറസ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,535 ആയി.
തെലങ്കാനയിൽ 397 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Telangana
സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2.85 ലക്ഷം ആയി.

തെലങ്കാനയിൽ 397 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ 92 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്. മെഡൽ മൽക്കജ്ഗിരി 37, രംഗറെഡി 28 എന്നിങ്ങനെയാണ് രോഗ ബാധിതർ. സംസ്ഥാനത്ത് 2,77,931 പേർക്ക് രോഗം ഭേദമായി. 5,999 പേർ നിലവിൽ ചികിത്സയിലാണ്. ഞായറാഴ്ച 42,737 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 67.93 ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചു.