ന്യൂഡല്‍ഹി: രാജ്യം കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ ദുരിതമനുഭവിക്കുന്ന പശ്ചാത്തലത്തില്‍ ഹോങ്കോങ്ങില്‍ നിന്നുമുള്ള 300 കണ്‍സൈന്‍മെന്‍റ് ഓക്സിജനും മറ്റു മെഡിക്കല്‍ ഉപകരണങ്ങളും വ്യാഴാഴ്ച രാത്രിയോടെ ഇന്ത്യയിലെത്തി.
ഹോങ്കോങ്ങില്‍ നിന്നുള്ള ഓക്സിജനും മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യയിലെത്തി - ഹര്‍ദീപ് സിങ് പുരി
ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ് ഓക്സിജനും ഉപകരണങ്ങളും രാജ്യത്തെത്തിയത്.

കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ് ഓക്സിജനും ഉപകരണങ്ങളും രാജ്യത്തെത്തിയത്. കൊവിഡിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്താന്‍ ഒരുമിച്ചുകഴിയുമെന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ യു.കെയില്‍ നിന്ന് 120 ഓക്സിജൻ കണ്‍സൈന്‍മെന്‍റ് രാജ്യത്തെത്തിയിരുന്നു. ഓക്‌സിജൻ കോൺസെൻട്രേറ്ററുകള്‍, ശ്വാസകോശ വെന്റിലേഷൻ ഉപകരണങ്ങൾ, ബെഡ്സൈഡ് മോണിറ്ററുകൾ, മരുന്നുകൾ എന്നിങ്ങനെയുള്ള മെഡിക്കല്‍ ഉല്‍പന്നങ്ങളടങ്ങിയ രണ്ട് റഷ്യൻ വിമാനങ്ങളും രാജ്യത്തെത്തിയിരുന്നു.