ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് നിരക്കില്‍ നേരിയ കുറവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 28,326 കൊവിഡ് കേസുകളും 260 മരണവും റിപ്പോര്‍ട്ട് ചെയ്‌തു. നിലവില്‍ 3,03,476 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
രാജ്യത്തെ പ്രതിദിന കണക്കുകളില്‍ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസം നല്‍കുന്നുണ്ട്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 4.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.