പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ 20 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പുതുച്ചേരിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 39,717 ആയി. 24 മണിക്കൂറിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് മരണം 668 ആയെന്ന് എസ് മോഹൻ കുമാർ പറഞ്ഞു. കൊവിഡ് ന്യൂമോണിയ ബാധിച്ചാണ് 87കാരനായ വൃദ്ധൻ മരിച്ചത്.
പുതുച്ചേരിയിൽ 20 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - 20 more cases in Puducherry
പുതുച്ചേരിയിലും കാരക്കലിലും ഒമ്പത് പേർക്കും യാനത്ത് രണ്ട് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്
1,414 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. പുതുച്ചേരിയിലും കാരക്കലിലും ഒമ്പത് പേർക്കും യാനത്ത് രണ്ട് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പുതുച്ചേരിയിലെ മരണ നിരക്ക് 1.68 ശതമാനവും കൊവിഡ് റിക്കവറി നിരക്ക് 97.82 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് മുക്തരായി 16 പേരാണ് ആശുപത്രി വിട്ടത്.
6.27 ലക്ഷം കൊവിഡ് സാമ്പിളുകളാണ് പരിശോധിച്ചതെന്നും 5.83 ലക്ഷം സാമ്പിളുകൾ നെഗറ്റീവാണെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ 197 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. അതേ സമയം 9,589 ആരോഗ്യ പ്രവർത്തകരും 740 മുന്‍നിര പോരാളികളും ഇതുവരെ വാക്‌സിനേഷന് വിധേയരായി.