കര്‍ണാടകയില്‍ 1,587 പേര്‍ക്ക് കൂടി കൊവിഡ് - Karnataka covid deaths
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9,66,689 ആയി ഉയർന്നു
ബെംഗളൂരു: കര്‍ണാടകയില്‍ 1,587 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9,66,689 ആയി ഉയർന്നു. 12,425 പേര്‍ ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനാത്ത് ഇതുവരെ 2,01,93,326 കോടി സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ വെള്ളിയാഴ്‌ച മാത്രം 91,884 സാമ്പിളുകള്‍ പരിശോധിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 869 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 12,067 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇതില്‍ 11,936 പേര്‍ ആശുപത്രികളില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. 131 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.